ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘മൈ ബോസി’ന്റെ തമിഴ് റീമേയ്ക്ക് ‘സണ്ടക്കാരി’ ട്രെയിലർ എത്തി. ആർ. മധേഷ് സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപിന്റെ കഥാപാത്രമായി വിമലും മംമ്തയുടെ വേഷത്തിൽ ശ്രീയ സരണും എത്തുന്നു.
സത്യൻ, പ്രഭു, കെ.ആർ വിജയ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രം സെപ്റ്റംബര്‍ 18ന് തിയറ്ററുകളിലെത്തും.
2019ൽ ചിത്രീകരിച്ച സിനിമയുടെ റിലീസ് പല കാരണങ്ങളാൽ മുടങ്ങുകയായിരുന്നു. അതേസമയം പെട്ടിയിലിരുന്ന ഈ സിനിമയ്ക്ക് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചതും വിവാദമായിരുന്നു.